Womens Gym: രണ്ടാം വാർഷിക നിറവിൽ കതിരൂർ ഗ്രാമപഞ്ചായത്തിന്റെ വനിതാ ജിം
1050 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്ത്രീകളുടെ ആരോഗ്യം മുൻനിർത്തി കതിരൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ച 'ബീ സ്ട്രോങ്'വനിതാ ജിം രണ്ടാം വർഷത്തിലേക്ക്. സംസ്ഥാനത്തെ ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ വനിതാ ജിം എന്ന പ്രത്യേകതയും കതിരൂർ ഗ്രാമ പഞ്ചായത്തിന് സ്വന്തമാണ്. ഒരു നാടിന് തന്നെ അഭിമാനമായാണ് വനിതാ ജിം രണ്ടാം വർഷത്തിലേക്ക് കടക്കുന്നത്. പ്രവർത്തനം തുടങ്ങി ഒരു വർഷമാവുന്നതിനിടെ 200ലധികം പേരാണ് ദിനംപ്രതി വ്യായാമത്തിനായി ഫിറ്റ്നെസ് സെന്ററിലെത്തുന്നത്. ഇതോടെ അഭിമാനനേട്ടതിനാണ് കതിരൂർ ഗ്രാമ പഞ്ചായത്ത് കൈവരിച്ചത്. ഏത് വിഭാഗത്തിലുള്ള സ്ത്രീകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജിമ്മിന്റെ പ്രവർത്തനം നടക്കുന്നത്. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിൽ 2022 ഓഗസ്റ്റ് 22നാണ് ജിം പ്രവർത്തനം ആരംഭിച്ചത്. രാവിലെ ആറുമണി മുതൽ 11 മണി വരെയും വൈകിട്ടും 3 മണി മുതൽ 7 മണി വരെയുമാണ് പ്രവർത്തന സമയം. വിദ്യാർഥികളും ജോലിക്ക് പോകുന്നവരുമാണ് കൂടുതലും എത്തുന്നത് രാവിലെയാണ്. വനിതാ പരിശീലക വിസ്മയാ വിനോദിന്റെ നേതൃത്വത്തിൽ സുംബ ഡാൻസ്, മിഷ്യൻ, ഗ്രൗണ്ട് എക്സർസൈസുകൾ എന്നിവയാണ് പരിശീലിപ്പിക്കുന്നത്.വീട്ടിലെ തിരക്കുകൾ കഴിഞ്ഞ കഴിഞ്ഞുള്ള സമയമാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും അതുകൊണ്ട് ജിമ്മിലെ വ്യായാമത്തിലൂടെ വളരെയധികം ആശ്വാസം ലഭികുന്നതായും കെയർ ടേക്കർ എം ഷീബ പറഞ്ഞു.ജീവിത ശൈലി രോഗം വർധിക്കുന്ന ഈ കാലത്ത് ഒരാശ്വാസം പകരുകയാണ് ജിമ്മിന്റെ ലക്ഷ്യം.വാർഷികാഘോഷത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ജിമ്മിൽ ഒരുക്കിയിട്ടുണ്ട്. വാർഷികാഘോഷം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിപി സനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനില പി രാജ് അധ്യക്ഷത വഹിച്ചു. എം ഷീബ സ്വാഗതം അറിയിച്ചു. വിവിധ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നൽകി .