പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പന്നിയെ വെടി വെച്ചു വീഴ്ത്തി |wild boar
കണ്ണൂരിലെ ഇരിട്ടി ആറളത്ത് വയോധികന് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കൊച്ചുവേലിക്കകത്ത് തങ്കച്ചനാണ് പന്നിയുടെ അക്രമത്തിൽ പരിക്കേറ്റത്. തങ്കച്ചനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടെ തൊഴിലെടുക്കുന്ന ആളുകൾ ചേർന്ന് കല്ലെറിഞ്ഞും ശബ്ദം ഉണ്ടാക്കിയും പന്നിയെ ഒടിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അക്രമകാരിയായ പന്നിയെ വെടിവെച്ച് കൊന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. വെടിയേറ്റ് ചത്ത പന്നിയെ വലിയ കുഴി തീർത്ത് ഡീസൽ ഒഴിച്ച് ബ്ലീച്ചിങ്ങ് പൗഡർ ഇട്ട ശേഷം സംസ്കരിച്ചു.kannurTimesXP MalayalamUpdated: 6 May 2023, 3:10 pm