Rahul Gandhi: കണ്ണൂരിനെ ആവേശക്കടലാക്കി രാഹുൽ ഗാന്ധി; കേരള മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കണ്ണൂരിനെ ആവേശകടലാക്കി രാഹുൽ ഗാന്ധിയെത്തി. ചുട്ടുപൊള്ളുന്ന വെയിലിനെയും ചൂടിനെയും അവഗണിച്ചു കൊണ്ടു രാഹുൽ ഗാന്ധിയെ കാണാൻ ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് കണ്ണൂർ ജവഹർസ്റ്റേഡിയത്തിലെത്തിയത്. കേരള മുഖ്യമന്ത്രിയെ ഏന്തു കൊണ്ടാണ് ഇഡിയും സിബിഐയും ചോദ്യം ചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും 24 മണിക്കൂറും വിമർശിക്കുമ്പോൾ തനിക്കെതിര 24 മണിക്കൂറും വിമർശിക്കുകയാണ് കേരള മുഖ്യമന്ത്രി.ഈക്കാര്യം ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.