കണ്ണൂർ വരൾച്ചയിലേക്ക്
1025 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂർ ജില്ലയെ വരൾച്ചയിലേക്ക് തള്ളിവിട്ടുകൊണ്ട് പഴശ്ശി ഡാം വറ്റുന്നു. വേനൽ മഴ ലഭിക്കാത്തതിനെത്തുടർന്നാണ് ഡാമിൽ വെള്ളം വറ്റിയതെന്ന് ജല വിഭവ വകുപ്പ് പറയുന്നു. കുടിക്കാനുൾപ്പടെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന ഡാമിന്റെ ജലനിരപ്പ് അനുദിനം വറ്റുന്ന സാഹചര്യമാണ്. ഏതാനം ദിവസങ്ങൾ കൂടി മാത്രമേ ജലവിതരണം നടത്താനാകൂ എന്നാണ് വിലയിരുത്തൽ. ഡാമിലെ പല ഭാഗത്തും അടിത്തട്ട് കാണുന്ന നിലയിലേക്ക് വരൾച്ചയെത്തിയിട്ടുണ്ട്. ഏപ്രിൽ 30ന്റെ കണക്കുപ്രകാരം 22.32മീറ്റർ ജലം മാത്രമാണ് റിസർവോയറിൽ അവശേഷിച്ചിട്ടുളളത്. എന്നാൽ കുടിവെളളത്തിനായി ഉപയോഗിക്കുന്ന പരിധി ജലനിരപ്പിന്റെ 17 മീറ്റർ മാത്രമാണ്. പഴശി റിസർവോയറിൽ ഇനി അവശേഷിക്കുന്നത് 5.32 മീറ്റർ ജലം മാത്രമാണ്. മഴമേഘങ്ങൾ ചതിച്ചാൽ വരും ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ കുടിവെളള വിതരണം മുടങ്ങുമെന്ന ഭീതി ജനങ്ങൾക്കുണ്ട്