റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവം, ഒഴിയാതെ ദുരൂഹത
1011 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂരില് റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ പുരോഗമനം സംഭവത്തിൽ ഉണ്ടായിട്ടില്ല. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പയ്യാവൂര്‍ സ്റ്റേഷന് പരിധിയില്‍ പെട്ട കാഞ്ഞിരക്കൊല്ലി ശശിപ്പാറയുടെ മുകളില്‍ ഏലപ്പാറയിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. കാഞ്ഞിരക്കൊല്ലിയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റുമരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ലൈസന്‍സ് ഇല്ലാത്ത തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. സംഭവം നടക്കുമ്പോള്‍ പ്രദേശവാസികളായ രണ്ട് പേര് ബെന്നിയോടൊപ്പം ഉണ്ടായിരുന്നു. താഴെ വീണ തോക്ക് എടുക്കുന്നതിനിടയില്‍ തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പോലീസിന് നല്കിയ മൊഴി നൽകിയത്.