കണ്ണൂർ നഗരത്തിനടുത്ത് മയക്കുമരുന്ന് വേട്ട
1008 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. വ്യാഴാഴ്ച്ച പുലർച്ചെ അത്താഴക്കുന്ന് പുല്ലൂപ്പിയിൽ കണ്ണൂർ ടൗൺ പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. വാഹനപരിശോധനയ്ക്കായി പോലിസ് കൈകാണിക്കുന്നത് കണ്ട കാറിലുണ്ടായിരുന്നവർ സംശയം തോന്നാത്തവിധം കാർ നിർത്തുകയും പോലീസ് അടുത്തെത്തിയപ്പോൾ കാറുപേക്ഷിച്ചു ഓടിരക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചുകിലോഗ്രാം കഞ്ചാവും ഒരുകിലോഗ്രാം ഹാഷിഷ് ഓയിലും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടുകയായിരുന്നു. മയക്കുമരുന്ന് സംഘത്തിന്റെ മൊബൈൽ ഫോണും പോലിസിന് ലഭിച്ചു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ആർസി ഓണറെയും പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.