ബാന്‍ഡ് കൊട്ടിയും മധുരം നല്‍കിയും സ്വീകരണം | Vande Bharat Express
1005 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവന്ദേഭാരത് കണ്ണൂരിലെത്തി. ട്രെയിനിനു കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണമായിരുന്നു. ബാന്‍ഡ് കൊട്ടിയും യാത്രക്കാര്‍ക്ക് മധുരം നല്‍കിയുമാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിനിനെ സ്വീകരിച്ചത്. ലോക്കോപൈലറ്റിനെ ഹാരാര്‍പ്പണം നടത്തിയാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയാണ് വന്ദേഭാരത് ട്രെയിന്‍ അവസാന സ്റ്റോപ്പായ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. വന്ദേഭാരത് എക്സ്പ്രസിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് കണ്ണൂരിലെത്തിയത്. പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും അഭിവാദ്യമര്‍പ്പിക്കുന്ന ബാനറുകളും കൊടികളുമായായിരുന്നു സ്വീകരണം.