പയ്യന്നൂരിൽ പൂജ നടത്തി മോഷണം
1028 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമോഷണം നടത്തുന്നതിന് മുന്നേ പൂജ. ഇത് വരെ കേട്ടുകേൾവി പോലും ഇല്ലാത്ത മോഷണ കഥയാണ് പയ്യന്നൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റിലാണ് സംഭവം. ബസ്സ്റ്റാന്റിൽ നഗരസഭ മന്ദിരത്തിനു സമീപത്തെ കടകളിലാണ് മോഷണം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് കടകളുടെ ചുറ്റും പരിശോധന നടത്തുമ്പോഴാണ് പൂജ നടന്നതായി കണ്ടെത്തിയത്. സമീപത്തെ കോൺക്രീറ്റ് ബീമിൽ കരിങ്കല്ലിൽ മാല ചാർത്തി മറ്റ് പൂജാ സാധനങ്ങളും വച്ചായിരുന്നു പൂജ നടത്തിയത്. ജമന്തി മാലയും പഴങ്ങളും പൂജ സാധനങ്ങളും ഉപയോഗിച്ച നിലയിലാണ്. ഇത് മോഷ്ടാക്കൾ നടത്തിയതാണെന്ന് പോലിസും പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽ മൂന്നുപേർ അടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരസഭ കാര്യാലയത്തിടുത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ, മുട്ടത്തെ എസ്.കെ.പി ഷിബിലിയുടെ റോയൽ ഇലക്ട്രിക്കൽസ്, കടന്നപ്പള്ളി സ്വദേശി ഹാഷിമിന്റെ റോയൽ കർട്ടൻസ്, കവ്വായിയിലെ യാസീം സിയാലിയുടെ ഉടമസ്ഥതയിലുള്ള ഫർണിഷിംഗ് കർട്ടൻ സെന്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ റോയൽ ഇലക്ട്രിക്കൽസിൽ നിന്ന് 30 കിലോ ചെമ്പ് കമ്പിയും മേശവലിപ്പിൽ സൂക്ഷിച്ച അയ്യായിരം രൂപയും കവർന്നു. തൊട്ടടുത്ത റോയൽ കർട്ടൻസിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടുപോയി.