എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ തീ ചാമുണ്ഡി തെയ്യം; ബാലാവകാശ കമ്മീഷൻ കേസെടുത്തു | theyyam
എട്ടാം ക്ലാസ് വിദ്യാർഥി കണ്ണൂർ ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിൽ അഗ്നിക്കോലം കെട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. 14 കാരൻ തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിലാണ് നടപടി. ബാലാവകാശ കമ്മീഷൻ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയാണെന്ന് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അറിയിച്ചു. ഡബ്ലുസിഡി ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥി ചിറക്കൽ ചാമുണ്ഡിക്കോട്ടം കളിയാട്ടത്തിന്റെ മൂന്നാം ദിവസം വിഷ്ണുമൂർത്തിയായി 121 തവണ തെയ്യക്കനലാട്ടം നടത്തി. തെക്കൻഗുളികൻ, വടക്കൻ ഗുളികൻ, ഉച്ചിട്ട, വിഷ്ണുമൂർത്തി, കാലൻദൈവം എന്നീ തെയ്യക്കോലങ്ങൾ നേരത്തെ ഈ കുട്ടി കെട്ടിയാടിയിരുന്നു.kannurTimesXP MalayalamUpdated: 7 Apr 2023, 10:53 pm