Kannur Theft Case: കണ്ണൂരിൽ അര്ധനഗ്നായെത്തി കവർച്ച നടത്തുന്ന മോഷ്ടാവ് പോലീസ് പിടിയിൽ
1036 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂരിൽ അര്ധനഗ്നായെത്തി വീടികളില്‍ കവര്‍ച്ചനടത്തുന്ന മോഷടാവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ്അറസ്റ്റു ചെയ്തു. കോട്ടയംസ്വദേശിയും കഴിഞ്ഞ 24- വര്‍ഷമായി തളിപറമ്പിലും പൂവത്തുമായി താമസിച്ചുവരുന്ന ബൈജുവെന്നറിയപ്പെടുന്ന ഷാജഹാനാണ് പിടിയിലായത്. ബുധനാഴ്ച്ചരാത്രി കണ്ണൂര്‍ നഗരത്തില്‍ മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനു മോഹന്‍ അറിയിച്ചു. 35-പവന്കവര്ന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു 2020-ല്‍ പുറത്തിറങ്ങിയ പ്രതി കണ്ണൂര്‍ ഉള്‍പ്പെടെയുളള വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിവരികയായിരുന്നു. ആലപ്പുഴ, കാഞ്ഞങ്ങാട്,കണ്ണൂര്‍ എന്നിവടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പകല്‍മുഴുവന്‍ കറങ്ങി നടന്ന്ആള്താമസമുളള വീടുകള്‍ നിരീക്ഷിച്ചു കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. ആള് താമസമുളള വീടുകളില്‍ മാത്രം മോഷണം നടത്തുന്ന ഇയാള്‍ അര്‍ധനഗ്നനായാണ് കവര്‍ച്ചയ്ക്കായി കയറിയിരുന്നത്. ചിലവീടുകളില്‍ നിന്നും ലഭിച്ച സി.സി.ടി. വിദൃശ്യങ്ങളില് നിന്നും ഇയാളെ കുറിച്ചുളള സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും പ്രായം 30-35 വയസു തോന്നുന്നതിനാല്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. വീടുകളിലെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകര്‍ത്താണ് ഇയാള്‍ അകത്തേക്കു കയറിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതിക്കായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.