കണ്ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ മാത്രം എത്തിയത് 150ഓളം കേസുകൾ | fire station
ഇപ്പോൾ മോതിരം വിരലില്‍ കുടുങ്ങിയ നിരവധി കേസുകളാണ് ഫയര്‍ സ്റ്റേഷനുകളിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ കണ്ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ മാത്രം വന്നത് 150ഓളം കേസുകളാണ്. പ്രായപൂര്‍ത്തിയായവരും കുട്ടികളും മോതിരത്തോട് കമ്പമുള്ളവരും കൈ നീരുവച്ച് ഫയര്സ്റ്റേഷനിലെത്തുകയാണ്. ഡോക്ടന്മാര് തന്നെയാണ് ഫയര്സ്റ്റേഷന് പ്രിഫര്‍ ചെയ്യുന്നത്. കട്ടിയുള്ള മോതിരം മുറിച്ചു മാറ്റാന്‍ ഇന്ന് കേരള ഫയര്‍ഫോഴ്സ് തന്നെയാണ് ഏക പോംവഴി. അസി.സ്റ്റേഷന് ഓഫീസര്‍ എം. രാജീവന് വേഗത്തില്‍ അഴിക്കാന്‍ പറ്റുന്ന ആഭരണം തന്നെ വാങ്ങണമെന്നും ഇടക്കിടക്ക് ഇത് ഊരി നോക്കണമെന്നും പറഞ്ഞു. കനം കൂടിയ ഇരുമ്പും സ്റ്റീലും ഉപയോഗിച്ചുകൊണ്ടുള്ള വളകള്‍ മുറിച്ചെടുക്കാന്‍ നല്ല പണിയാണെന്ന് അസി.സ്റ്റേഷന് ഓഫിസര്‍ എ.കുഞ്ഞിക്കണ്ണന് പറഞ്ഞു.kannurTimesXP MalayalamUpdated: 10 May 2023, 2:40 pm