സംസ്ഥാനത്തെ ഏക കന്റോണ്‍മെന്റ് ഇല്ലാതാവുന്നു | Kannur Cantonment
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സംസ്ഥാനത്തെ ഏക കന്റോണ്‍മെന്റ് ഇല്ലാതാവുന്നു. കന്റോണ്‍മെന്റുകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള വലിയ മാറ്റമാകും കണ്ണൂരിലുണ്ടാവുക. കണ്ണൂര്‍ പട്ടണത്തോട് ചേര്‍ന്നുള്ള ഈ പ്രദേശം ഇനി മുതല്‍ കോര്‍പറേഷനു കീഴിലാവുകയാണ്. കന്റോണ്‍മെന്റ് ഭരണം ഇല്ലാവുന്നതിലൂടെ സാധാരണ ജനത്തിന് ആശ്വാസവും. ഈ പ്രദേശത്തെ ജനങ്ങൽക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും ഗുണഫലം ലഭിക്കാറില്ല. കെട്ടിടങ്ങള്‍ക്ക് 30 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചതും ജനത്തിനു ദുരിതമായി. എന്നാൽ കന്റോണ്‍മെന്റുകളെ സൈനിക താവളമാക്കി മാറ്റുന്നതോടെ സാധാരണക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍ കോര്പറേഷന് പരിധിയിലേക്കു മാറും. കന്റോണ്‍മെന്റ് ബോര്‍ഡ് ഭരണം അവസാനിക്കുകയും ചെയ്യും.