ട്രയിനിന് തീവെച്ചത് ആസൂത്രിമായ ഭീകരപ്രവര്‍ത്തനം; ഇ.പി ജയരാജന്
ട്രയിനിന് തീവെച്ചത് ആസൂത്രിമായ ഭീകരപ്രവര്‍ത്തനമാണെന്ന് ഇ.പി ജയരാജന്. ട്രെയിനിലെ തീവയ്പ്പിനിടെ മൂന്നു പേര് മരിച്ചത് കേരളത്തെ ഞെട്ടിച്ച സംഭവമാണെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പറഞ്ഞു. ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ ട്രെയിനിനു തീവയ്ക്കുകയെന്നത് കാണേണ്ടതുണ്ടെന്നും ഇതിനെതിരെ പൊലിസിനൊപ്പം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിലെ കാരണം പൊലിസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുളളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവൺമെന്റ് അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുറ്റവാളിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഇ.പി ജയരാജന് പറഞ്ഞു.kannurTimesXP MalayalamUpdated: 3 Apr 2023, 11:46 pm