കാർ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നിയന്ത്രണം വിട്ട ഇന്നോവ കാർ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. തലശ്ശേരി റോഡിൽ പോലീസ് ബാരക്സിന് സമീപം വ്യാഴാഴ്ച രാവിലെ 7.30 നാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നാദാപുരം മേഖലയിലെ കെട്ടിട നിർമ്മാണ തൊഴിലാളികളും വെസ്റ്റ് ബംഗാൾ സ്വദേശികളുമായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. മുഹമ്മദ് അക്കാസ്, പിന്റു എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും നട്ടെല്ലിനും പരിക്കുകൾ ഉണ്ട്. കാർ റോഡിന്റെ വലതുഭാഗത്തുനിന്ന് തെന്നിമാറി ഇടതുവശത്ത് ഫുട്പാത്തിലൂടെ നടന്ന് പോകുകയായിരുന്നവരെ ഇടിച്ചു തെറിപ്പിച്ച ശേഷം വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. കാറിന്റെ എയർ ബാഗുകൾ പുറത്തായ നിലയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.