കണ്ണൂരിൽ കണ്ണ് നിറയെ കണ്ണന്റെ വിഗ്രഹങ്ങൾ | Sri Krishna Sculptures
1010 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിഷുക്കാലമെത്തിയാൽ കണ്ണൂരിൽ അഴകുവിരിച്ച് ശ്രീകൃഷ്ണ വിഗ്രങ്ങൾ അണിനിരക്കാൻ തുടങ്ങും. വിവിധ വർണങ്ങളിൽ ഓടക്കുഴൽ ഊതുന്ന ശ്രീകൃഷ്ണൻമാർ ദേശീയപാതയോരത്തെത്തും. കണ്ണൂർ കണ്ണോത്തുംചാൽ തൊട്ട് മേലെ ചൊവ്വ വരെ നീണ്ടു നിൽക്കുന്ന വഴിയിൽ വിഗ്രഹങ്ങൾ ഒരുക്കി വച്ചതു കാണാൻ തന്നെ ആകർഷണമാണ്. വിഷുവിന് കണിയൊരുക്കുമ്പോൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് കണ്ണന്റെ വിഗ്രഹം. നീല നിറത്തിലുള്ള വിഗ്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലും എത്തുന്നത്. ചെറുതും വലുതുമായ വിഗ്രങ്ങൾക്ക് പല രീതിയിലാണ് വില ഈടാക്കുന്നത്. 300 മുതൽ 2000 വരെ വിലയുള്ള വിഗ്രഹങ്ങളുണ്ട്. രാജസ്ഥാനിലെ ജോദ്പൂരിൽ നിന്നുള്ളവരാണ് കണ്ണൂരിൽ കൃഷ്ണ വിഗ്രഹങ്ങൾ പതിവായി വിൽപന നടത്തി വരുന്നത്. ചെറിയ തുകയ്ക്ക് ഗുണമേന്മയുള്ള വിഗ്രഹമായതിനാൽ ആവശ്യക്കാർ കൂടുതലാണ്. 10 വർഷമായി ഇതേ സ്ഥലത്ത് കൃഷ്ണ വിഗ്രഹം വിൽപന നടത്തി വരിയാണ് ഈ രാജസ്ഥാനീ കുടുംബം. പുരുഷൻമാർ നിർമിച്ചെടുക്കുന്ന പ്രതിമകൾക്ക് നിറം കൊടുക്കുന്നത് സ്ത്രീകളാണ്. കണ്ണെഴുതുന്നതും പൊട്ടുകുത്തുന്നതും അവരുടെ കൈകൊണ്ടാണ്. വൈറ്റ് സിമന്റ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ അച്ചിലാണ് വിഗ്രമുണ്ടാക്കിയെടുക്കുക. പിന്നീട് ചില മിനുക്കുപണികൾ ചെയ്ത് നിറം നൽകി വെയിലത്ത് വെക്കും. ഉണക്കിയെടുത്ത ശിൽപത്തിന് പിന്നീടാണ് കണ്ണെഴുതുന്നതും മറ്റുമുള്ള വരകൾ തുടങ്ങുക. അഞ്ച് ദിവസമാണ് ഒരു പ്രതിമയുണ്ടാക്കാൻ വേണ്ടത്.