സി.പി.എം നേതാവും സഹോദരങ്ങളും ചേർന്ന് വയോധികയെ മർദ്ദിച്ചതായി പരാതി
കണ്ണൂർ പയ്യന്നൂരിൽ വഴി തർക്കത്തെ തുടർന്ന് വയോധികയെ മർദ്ദിച്ചതായി പരാതി. സി. പി. എം നേതാവും സഹോദരങ്ങളും ചേർന്നാണ് മർദ്ദിച്ചതെന്നാണ് പരാതി. സംഭവം പയ്യന്നുർ തായിനേരി കാരയിലാണ്. പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ സെക്രട്ടറിയുമായ കെ.സതീശൻ , റുറൽ ബാങ്ക് മാനേജറും സഹോദരനുമായ സദാനന്ദൻ, സതീശന്റെ മകൻ ജയകൃഷ്ണൻ എന്നിവർ കാരയിലെ കല്യാണിയെയാണ് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. കിണറ്റിലിട്ട് കൊല്ലും എന്ന് വധ ഭീഷണി മുഴക്കിയതായും പരാതി ഉണ്ട്. സംഭവത്തിൽ പയ്യന്നുർ പോലീസ് കേസെടുത്തു.kannurTimesXP MalayalamUpdated: 18 May 2023, 7:42 pm