തെരുവിലിറങ്ങി തളാപ്പ് സേവ് ഫോറം |Thalap
1041 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതളാപ്പിനെ കീറിമുറിക്കുന്ന നാലുവരി പാതയ്ക്കെതിരെ ജനകീയ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ സര്‍വേ നടപടിയാരംഭിച്ചതാണ് ഇരുന്നൂറോളം വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇങ്ങനെയൊരു പദ്ധതി ആര്ക്കുവേണ്ടിയെന്നാണ് ജനങ്ങളുടെ ചോദ്യം. യോഗശാല റോഡുമുതല്‍ ബ്രൗണിസ് ബേക്കറി വരെ പതിനാറുകിലോമീറ്റര്‍ നീളമുളള നാലുവരി പാത റിംഗ് റോഡായി നിര്‍മിക്കുന്നത് ജില്ലാ ആസൂത്രണ സമിതി കോര്‍പറേഷനു വേണ്ടി തയ്യാറാക്കിയ മാസ്റ്റര്പ്ളാനിലാണ്. സാധ്യതാപഠനമോ ജനകീയ യോഗമോ വിളിച്ചു ചേര്‍ക്കാതെ ഉദ്യോഗസ്ഥർ കൊണ്ടുവന്ന ആശയമാണിതെന്നാണ് ആരോപണം. ഇതിനെതിരെ നാട്ടുകാര്‍ സേവ് തളാപ്പ് ഫോറം രൂപീകരിച്ചാണ് പ്രക്ഷോഭമാരംഭിച്ചിരിക്കുന്നത്.