തന്നെ പുറത്താക്കാനുള്ള കാരണം വ്യക്തി താല്‍പ്പര്യങ്ങളാണെന്ന് പി.കെ രാഗേഷ് | PK Ragesh
കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി.കെ രാഗേഷ്. മുന്‍ ഡെപ്യൂട്ടി മേയറും കോണ്‍ഗ്രസ് നേതാവും നിലവില്‍ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലറുമാണ് പി.കെ രാഗേഷ്. കെ.സുധാകരന് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെയും ഡി.സി.സി നേതൃത്വത്തിനെതിരെയുമാണ് പി.കെ രാഗേഷിന്റെ വിമര്‍ശനം. തന്നെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് ചില വക്ര ബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പി.കെ രാഗേഷ് പറഞ്ഞു. അല്ലാതെ പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പല്ല വിഷയം എന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.kannurTimesXP MalayalamUpdated: 7 Jun 2023, 6:49 pm