ഇക്കുറി ആഘോഷം 'പൂക്കൾക്കൊപ്പം' | Pinarayi Peruma Flower Show
1010 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവേനലവധി ആഘോഷത്തിന്റെ കാലമാണ്. കണ്ണൂർ പിണറായിയിൽ സംഘടിപ്പിക്കുന്ന പിണറായി പെരുമ പരിപാടികൾക്ക് ഇക്കുറി പൂക്കളുടെ മനോഹാരിതയുണ്ടാകും. പെരുമ ഫെസ്റ്റിൽ ഫ്ലവർ ഷോ കൂടി ഉൾപ്പെടുത്തിയിരിക്കുന്ന സംഘാടകർ. വിവിധ തരം പൂക്കളെയും അവയുടെ പ്രദർശനവും, വിപണനവും ഇക്കുറി പെരുമയുടെ പെരുമ കൂട്ടും. അലങ്കാര ചെടികൾ ഉൾപ്പടെയുള്ളവ പ്രദർശനത്തിന് എത്തും. പൂക്കൾ കൂടാതെ അമ്യൂസ്മെന്റ് റൈഡുകൾ, ഗെയിമുകൾ, വിവിധ സ്റ്റാളുകളിലുള്ള പ്രദർശനങ്ങൾ, അവയുടെ വിപണനം എന്നിവയും ഉണ്ട്. ഫ്ളവർ ഷോ യുടെ ഉദ്ഘാടനം കാർഷിക വകുപ്പ് മുൻ മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. പെരുമയുടെ പ്രദർശനോദ്ഘാടനം നടി മീര നായരും നിർവഹിച്ചു . കേരളത്തിലെ പൂക്കളുടെ കൃഷി വികസിച്ചുകൊണ്ടിരിക്കുന്ന എന്നും അലങ്കാര ഇലച്ചെടികളുടെ കൃഷിയിലേക്ക് കൂടുതൽ ആളുകൾ വരണമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. രാജ്യം മതത്തിന്റെ പേരിൽ തമ്മിലടിക്കുമ്പോൾ കേരളം ഒരു ആശ്വാസമായി, പ്രതീക്ഷയായി നിൽക്കുകയാണെന്ന് നടി മീര നായർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ദിവസവും വൈകിട്ട് 3 മുതൽ രാത്രി 11 വരെയാണ് പ്രദർശന വിപണന മേള.