Payyannur Bypass Construction പയ്യന്നൂർ ബൈപാസും പെരുമ്പ പാലവും ഫെബ്രുവരിയോടെ തുറന്നുനൽകും
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പയ്യന്നൂർ ബൈപാസിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ദേശീയപാത 66ൽ തളിപ്പറമ്പ്-നീലേശ്വരം റീച്ചിൽ ഉൾപ്പെടുന്ന നാല് ബൈപാസുകളിൽ ഒന്നാണ് പയ്യന്നൂർ ബൈപാസ്, വെള്ളൂർ കോത്തായിമുക്കിൽ നിന്നും എടാട്ട് കണ്ണങ്ങാട്ട് വരെയുള്ളതാണ്. മൂന്ന് അണ്ടർ പാസേജും ഒരു പാലവും ഇവയ്ക്കിടയിൽ വരും. കോറോം തണൽ ഇക്കോ പാർക്ക്, കോത്തായി മുക്ക്, കണ്ണങ്ങാട്ട് എന്നിവിടങ്ങളങ്ങിൽ അണ്ടർ പാസേജ് വരുമെന്നാണ് വിവരം. കണ്ണൂരിലെ പ്രധാന പാലങ്ങളിൽ ഒന്നായ പെരുമ്പ പാലം ഈ ബൈപാസിലാണ് ഉൾപ്പെടുന്നത്. പാലത്തിന്റെ നിർമ്മാണവും അതിവേഗത്തിൽ പുരോഗമിച്ചു വരികയാണ്. 36 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളോടെയാണ് നിർമ്മാണം. 16 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.