Kannur Payyambalam Beach: പയ്യാമ്പലം ബീച്ച് കണ്ണൂരിന്റെ ടൂറിസ്റ്റ് ഹബ്ബാകുന്നു
3050 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഒരു പ്രധാന ഭാഗമായി മാറുകയാണ് കണ്ണൂരിലെ പയ്യാമ്പലം ബീച്ച്. സാഹസിക വിനോദസഞ്ചാരത്തിനും പ്രശസ്തി നേടുകയാണ് ഇപ്പോൾ പയ്യാമ്പലം. മഹാന്മാരുടെ സ്മൃതിമണ്ഡപം, ഓപ്പൺ ജിംനേഷ്യം, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ വിനോദസഞ്ചാരികൾക്ക് ഒരിക്കലും മടുക്കാത്ത അനുഭവം നൽകുകയാണ് പയ്യാമ്പലം ബീച്ച്. കടലിൽ കുളിക്കാൻ എത്തുന്നവർക്ക് സംരക്ഷണം ഒരുക്കാൻ നീന്തൽ വിദഗ്ധൻ ചാൾസ് ഏഴിമലയുടെ നേതൃത്വത്തിൽ രക്ഷാസേനയും ഇവിടെ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം മാർച്ച് മാസം വരെയുള്ള കണക്കനുസരിച്ച് 2 ലക്ഷത്തോളം ആഭ്യന്തര വിനോദസഞ്ചാരികൾ പയ്യാമ്പലത്ത് എത്തിയിട്ടുണ്ട്. ഇതിൽ 200 ഓളം പേർ വിദേശ സഞ്ചാരികളാണ്. കോവിഡ് കാലത്ത് അടച്ചുപൂട്ടിയപ്പോൾ നടത്തിയ നവീകരണ പ്രവർത്തനങ്ങളാണ് പയ്യാമ്പലത്തിന് പുതിയ മേക്കോവർ നൽകിയത്.