നിഹാലിന് ഗുരുതരമായി മുറിവേറ്റിരുന്നതായി നാട്ടുകാർ
1016 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതെരുവുനായയുടെ ആക്രമണത്തിൽ നിഹാലിന് ഗുരുതരമായി മുറിവേറ്റിരുന്നതായി നാട്ടുകാർ. കുട്ടിയുടെ അരയ്ക്കു താഴെ തെരുവുനായ്ക്കൾ കടിച്ചു കീറിയെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച നാട്ടുകാർ വ്യക്തമാക്കി. നിഹാലിൻ്റെ വീടിന് 500 മീറ്റർ അകലെയുള്ള ആൾതാമസമുള്ള വീട്ടുപറമ്പിൽ നിഹാൽ കളിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ സംഭവദിവസമായ ഞായറാഴ്ച വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടുകാർ അവിടെയുണ്ടെന്ന് കരുതിയാണ് ഓട്ടിസം ബാധിച്ച സംസാരശേഷിയില്ലാത്ത കുട്ടി അവിടെ എത്തിയത്. ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കുമ്പോൾ വീടിന്റെ മുന്നിലുണ്ടായിരുന്ന തെരുവ് നായ്ക്കൾ കുട്ടിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തെരുവുനായ്ക്കൾ ആക്രമിക്കുമ്പോൾ കുട്ടിക്ക് ഒന്ന് ശബ്ദിക്കാൻ പോലുമായില്ല. ആളുകളുടെ സാമ്യപം മനസിലാക്കിയ തെരുവുനായ്ക്കൾ രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു നിഹാൽ. ആളൊഴിഞ്ഞ പറമ്പിലെ മതിലിനോട് ചേർന്ന നിലയിലെ പുൽക്കാടുകളിൽ ആണ് കുട്ടിയെ കണ്ടത് എന്ന് പ്രദേശവാസിയായ ടി കെ സാഹിർ പറഞ്ഞു.