പറശിനിക്കടവ് സ്നേക്ക് പാർക്കിലെ നവാതിഥികൾ
1007 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപറശിനിക്കടവ് സ്നേക്ക് പാർക്കിലെ നവാതിഥികൾ കാഴ്ചക്കാരെ ആനന്ദത്തിലാറാടിക്കുകയാണ്. ജാക്ക് റോസക എമുകളുടെ മൂന്ന് കുഞ്ഞുങ്ങളും മലർ എന്ന തൊപ്പികുരങ്ങിന്റെ കുട്ടികുരങ്ങുമാണ് പാർക്കിലെ പുതിയ അന്തേവാസികൾ. രാജവെമ്പാലയുൾപ്പെടെയുളള വ്യത്യസ്ത ഇനം പാമ്പുകൾ പറശിനിക്കടവിലുണ്ട്. ഇവയെ കൂടാതെ മുതല, മയിൽ, കാട്ടുപൂച്ച, മുളളൻപന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പികുരങ്ങ്, എമു തുടങ്ങിയ നിരവധി ജീവികളാണ് പാർക്കിലുളളത്. റാൻ, ഇവ, നോവ എന്നീ മൂന്ന് എമു കുഞ്ഞുങ്ങളും കേശു എന്ന തൊപ്പി കുരങ്ങുമാണ് സ്നേക്ക് പാർക്കിലെ പുതിയ അന്തേവാസികൾ. ജാക്ക് റോസ് ഇന്നീ എമുകളുടെ മുട്ടവിരിഞ്ഞു ഉണ്ടായതാണ് റാൻ, ഇവ, നോവ എന്നീ കുഞ്ഞുഎമുകൾ. ഒട്ടകപക്ഷികളെപ്പോലെ തന്നെ എമുവിനും പറക്കാൻ കഴിയില്ല. അടയിരുന്ന് മുട്ടകൾ വിരിയിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ആൺ പക്ഷികളാണ്. 52 ദിവസം ജാക്ക് അടയിരുന്നാണ് ഇപ്പോൾ കുഞ്ഞുങ്ങൾ വിരിഞ്ഞത്.