വേറിട്ട രീതിയിൽ യാത്രയയപ്പ് നൽകി ഒരു സ്കൂൾ
വേറിട്ട രീതിയിൽ യാത്രയയപ്പ് ലഭിച്ച സന്തോഷത്തിൽ ആണ് നരവൂരിലെ കുട്ടികൾ. സ്കൂളിന്റെ പടിയിറങ്ങുന്ന കുട്ടികൾക്ക് അധ്യാപകരുടെ സ്നേഹത്തിൽ ചാലിച്ച ചിത്രം നൽകിയാണ് യാത്രയയപ്പ് വേർപാടിനെ അവിസ്മരണീയമാക്കിയത്. കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂളിലെ കുട്ടികൾക്കാണ് ഈ വേറിട്ട യാത്രയയപ്പു നൽകിയത്. പ്രധാനാധ്യാപകൻ തങ്ങളെ ഇരുത്തി വരച്ച സ്വന്തം ചിത്രവുമായാണ് മുഴുവൻ കുട്ടികളും വീട്ടിലേക്ക് മടങ്ങിയത്. കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂളിൽ നിന്നും ഈ വർഷം അഞ്ചാം ക്ലാസ് കഴിഞ്ഞ് മറ്റ് വിദ്യാലയങ്ങളിലേക്ക് യാത്രയാവുന്ന കുട്ടികൾക്കാണ് ഒരിക്കലും മറക്കാനാവാത്ത യാത്രയയപ്പ്ലഭിച്ചത്. മുഴുവൻ കുട്ടികളും വീട്ടിലേക്ക് യാത്രയായത് ഫ്രെയിം ചെയ്ത സ്വന്തം ചിത്രവുമായാണ്. അഞ്ചാം ക്ലാസിലെ ഇരുപത്തിയെട്ട് കുട്ടികൾക്കാണ് ഇത്തരത്തിൽ ചിത്രം വരച്ച് ഫ്രെയിം ചെയ്ത് നൽകിയത്. നരവൂർ സൗത്ത് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പി വി ദിജേഷാണ് മുഴുവൻ കുട്ടികളുടേയും ചിത്രം വച്ച് ഫ്രയിംചെയ്ത്. ശില്പങ്ങൾ നിർമ്മിക്കുകയും, പ്രകൃതി ചിത്രങ്ങൾ വരയ്ക്കാറുണ്ടെങ്കിലും, ചിത്രകലയിൽ പരിശീലനം നേടാതെയാണ് അധ്യാപകൻ കുട്ടികളുടെ മനോഹരമായ ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് നൽകിയത്.kannurTimesXP MalayalamUpdated: 31 Mar 2023, 10:07 pm