കൊലപാതകം മോഷണശ്രമത്തിനിടെ
1054 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണെന്ന് കണ്ണൂർ അസി. സിറ്റി പോലീസ് കമ്മീഷണർ ടി.കെ രത്നകുമാർ. കേളകം കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കെത്ത് വിഡി ജിൻറോയാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിൻറെവിനെ കൊലപ്പെടുത്തിയതാണെന്ന് പോലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കണ്ണൂർ ടൗൺ പോലിസ് ഇൻസ്പെക്ടർ പി എം ബിനുമോഹനും സംഘവും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മോഷണശ്രമം തടഞ്ഞതിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലിസ് നിഗമനം. കസ്റ്റഡിയിലെടുത്തവരെ കണ്ണൂർ ടൗൺ പോലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.