തളിപ്പറമ്പിലെ ആസിഡ് ആക്രമണം; വ്യക്തി വൈരാഗ്യം
1012 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതളിപ്പറമ്പ് നഗരത്തിലെ ആസിഡ് ആക്രമണം വ്യക്തി വൈരാഗ്യം മൂലമെന്ന് കുറ്റപത്രം. മുൻസിഫ് കോടതി ജീവനക്കാരിക്കു നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ പകയാണ് ഇതിന് പിന്നിലെ കാരണമെന്നാണ് കുറ്റപത്രം. പോലീസ് കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കോടതി ജീവനക്കാരിയായ സാഹിദയുടെ ദേഹത്താണ് പ്രതി ആസിഡ് ഒഴിച്ചത്. തളിപ്പറമ്പ് ന്യൂസ് കോർണറിന് മുൻവശത്ത് വെച്ച് കഴിഞ്ഞ മാർച്ച് 13 നാണ് യുവതിക്കു നേരെ ആസിഡ് ആക്രമണം നടന്നത്. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ജീവനക്കാരനായ ചപ്പാരപ്പടവിലെ മഠത്തിൽ മാമ്പള്ളി ഹൗസിൽ എം.അഷ്കർ അബ്ദുറഹ്മാനാണ് പ്രതി. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന പത്ര ഏജന്റ് അബ്ദുൾ ജബ്ബാറിനും കോടതി ജീവനക്കാരൻ പയ്യാവൂർ സ്വദേശി പ്രവീൺ തോമസിനും സംഭവത്തിൽ പരുക്കേറ്റിരുന്നു.