പുത്തന്‍ മെയ്ക്ക് ഓവറില്‍ മൂന്നുപെരിയ | Dharmadam
കണ്ണൂര്‍ ധര്‍മടത്തെ ജങ്ഷനുകളിലെ റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനൊപ്പം സൗന്ദര്യവല്‍ക്കരണത്തിന്റെ പുത്തന്‍ വഴികള്‍ തേടുകയാണ് ഇവിടത്തുകാർ. കാല്‍നടയാത്രികര്‍ക്ക് സുഗമമായ സഞ്ചരിക്കാനുളള കൈവരികെട്ടിയ നടപ്പാത. ഒപ്പം ബസ് കാത്തുനില്‍ക്കുന്നവര്‍ക്കായി കലാപരമായ ഒരുക്കിയ ചെറുബസ് സ്റ്റോപ്പുകളും അതിനു ചുറ്റുമുളള പൂന്തോട്ടവും ശില്പങ്ങളും പച്ചപ്പുല്മെത്തയും ആകര്‍ഷണീയത കൂട്ടുന്നതിനായി ചുമര് ചിത്രങ്ങളും. ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്കു മാത്രമുളളതല്ല, നാട്ടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഇരിക്കാനും നാട്ടുകാര്യം പറയാനുമുളള ഒരു പാര്‍ക്കുപോലെയാണ്. ഇവിടത്തെ പഞ്ചായത്ത് കിണര്‍ വാഹനമിടിച്ചു നശിച്ച നിലയിലായിരുന്നു. ഇതാണ് പൂക്കുടപോലെ ഡിസൈന്‍ ചെയ്തത്. ഒറ്റനോട്ടത്തില്‍ തന്നെ വലിയ പൂക്കുട വെച്ചതു പോലെ.kannurTimesXP MalayalamUpdated: 11 May 2023, 2:50 pm