സി.പി.എം നിലപാട് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് |Vandebharat Express|
1010 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവന്ദേഭാരത് ട്രെയിൻവിവാദത്തിൽ സി.പി.എം നിലപാട് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രസർക്കാർ അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ സിൽവർ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകളെന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളം. അതിന് അനുയോജ്യമായ തരത്തിൽ പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിനുകൾ അനുവദിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. എത്രയോ കാലത്തിനു ശേഷം ഇത്തരം ഒരു ട്രെയിൻ കേരളത്തിന് അനുവദിച്ചത് സന്തോഷകരമാണ്. ഈക്കാര്യത്തിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നവർക്ക് ഒപ്പമാണ് നമ്മളെല്ലാവരും. എന്നാൽ ചിലർ എല്ലാ പ്രശ്നവും ഇതോടെ അവസാനിച്ചുവെന്ന തരത്തിൽ കൃത്രിമമായി സന്തോഷം പകർത്താൻ ശ്രമിക്കുന്നുണ്ട്. അവർക്കൊപ്പം നിൽക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.