ഇവിടെയുണ്ട് പൈതൽമലയുടെ കാവല്ക്കാരന് |Paithalmala
1039 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂരിൽ ആരുടെയും മനംമയക്കുന്ന ഇടമാണ് പൈതൽമല. ഇവിടെ ഈ മലയുടെ കാവലാളായ ഒരാളുണ്ട്... മാത്യു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറായ മാത്യുവിന്റെ ഓരോദിനവും കടന്നുപോകുന്നത് പൈതൽമലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടിയും സുരക്ഷയുമൊരുക്കിയാണ്. മഞ്ഞും വെയിലും മഴയുമേറ്റ് മുടങ്ങാതെ മാത്യു പൈതൽമലയിലെത്തും. പൈതൽമല എന്നത് കഴിഞ്ഞ പത്തുവര്‍ഷമായി ഈ അന്‍പതുവയസുകാരന്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. മാത്യു ദിനവും പൈതൽമലയിലെത്തുന്നത് അതിരാവിലെ വനത്തിലെ ഊടുവഴിയിലൂടെ കുടിയാന്മലയിലെ വീട്ടില്‍ നിന്ന് നടന്നാണ്. പൈതല്‍മലയിലെ നിത്യസാന്നിധ്യമാണ് കാട്ടാനകളും പോത്തുകളുമൊക്കെ. പൈതൽമല സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്നും 4500-അടി ഉയരത്തിലാണ്.