കണ്ണൂരിൽ അറ്റകുറ്റപണി |Vande Bharat Express
1029 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവന്ദേ ഭാരത് എക്സ്പ്രസിനെ ചൊല്ലി വീണ്ടും വിവാദം. പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിക്കുകയായിരുന്നു. ആദ്യ സർവീസ് അവസാനിച്ച ട്രെയിൻ അതീവ സുരക്ഷയ്ക്കായി കണ്ണൂരിൽ എത്തിച്ചതാണ്. എക്സ്പ്രസിന്റെ പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച. കണ്ണൂരിൽ അറ്റകുറ്റപണി നടത്തി പ്രശ്നം പരിഹരിച്ചു. എന്നാൽ സംഭവം എ.സി ഗ്രില്ലിന്റെ ചോർച്ചയാണെന്നും ഇതു പരിഹരിച്ചതായും റെയിൽവെ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ മഴ പെയ്തിട്ടില്ലെന്നും മേൽക്കുരയിൽ ചോർച്ചയുണ്ടായിട്ടില്ലെന്നുമാണ് റെയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിട്ടുണ്ട്.