കണ്ണൂരിൽ കെഎസ്ആർടിസി വിനോദ സഞ്ചാര പാക്കേജിന് തുടക്കം
3467 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമികച്ച പ്രതികരണം നേടി മുന്നേറുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി. കണ്ണൂരിൽ കെഎസ്ആർടിസി ഡിപ്പോ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മുന്നൂറോളം ട്രിപ്പുകളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കണ്ണൂരിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ നടത്തിയിട്ടുള്ളത്. നിലവിൽ രണ്ടു കോടിയിലേറെ വരുമാനവും തുടർച്ചയായുള്ള ബുക്കിംഗും ഉണ്ട്. ഇപ്പോൾ നാലമ്പല ദർശന പാക്കേജ് കൂടി നൽകി യാത്രക്കാരെ ആകർഷിക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. പഞ്ചപാണ്ഡവ ദർശന തീർത്ഥയാത്രയാണ് പുതിയതായി കർക്കിടകമാസവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ആറന്മുള വള്ളസദ്യയിലും പങ്കെടുത്താണ് ഈ വിനോദയാത്ര പാക്കേജ് അവസാനിക്കുന്നത്.