Koothuparamba Excise: കൂത്തുപറമ്പ് എക്സൈസ് ഒന്നാമത്; അഞ്ച് ജില്ലകളിലെ ഓഫീസുകളെ പിന്തള്ളി നേടിയ 'വെൺമ'
1011 views
kannur വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎക്സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സംസ്ഥാന എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ മൂന്നു മേഖലകളിലേക്കായി ഏർപ്പെടുത്തിയ 2023 ലെ മികച്ച ഒഫീസിനുള്ള ഉത്തര മേഖല വെൺമ പുരസ്കാരം കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിന് ലഭിച്ചു. ഉന്നത ഉദ്യാഗസ്ഥ സംഘം ഉത്തര മേഖലയിലെ 5 ജില്ലകളിലെ ഓഫീസുകളുടെ പ്രവർത്തനമാണ് വിലയിരുത്തിയത്. കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെകടർ കെ.ഷാജിയും 25-ഓളം ഉദ്യോഗസ്ഥരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന തലത്തിൽ തന്നെ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഓഫീസിന് കിട്ടിയ അംഗീകാരമാണ്.