സർക്കാരിനെതിരെ കെ എം ഷാജി
അഴീക്കോട് സ്കോളിൽ പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ വാങ്ങിയെന്ന കേസിൽ കെ എം ഷാജിക്കെതിരെയുള്ള കുറ്റപത്രം നിലനിൽക്കുന്നില്ല എന്ന ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെ യൂത്ത് ലീഗ് നൽകിയ സ്വീകരണത്തിലാണ് കെ എം ഷാജി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ എന്ന രൂക്ഷ വിമർശനമാണ് കെ എം ഷാജി ഉയർത്തിയത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ രാഷ്ട്രീയ വിശദികരണ യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള കേസുകൾക്ക് പിന്നിലെന്നും, മുഖ്യമന്ത്രി നടത്തുന്ന തട്ടിപ്പുകൾ മറച്ചുവെക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കെ എം ഷാജി പ്രതികരിച്ചു.kannurTimesXP MalayalamUpdated: 2 May 2023, 10:02 pm