വോളി ബോൾ കോർട്ടിൽ ആവേശപ്പോരിൽ നേതാക്കളും പോലീസും
കണ്ണൂർ പ്രസ്ക്ലബ് കാനറാ ബാങ്ക് നാലാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയിൽ മത്സരവേശത്തിൽ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും. വാശിയേറിയ മത്സരത്തിൽ നേതാക്കളെ തോൽപ്പിച്ച് പോലീസ് ടീം വിജയിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കൻമാരുമടങ്ങിയ ടീമിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് പോലീസ് ടീം വിജയിച്ചത്. പ്രായം മറന്നുകൊണ്ടും കളിക്കളത്തിൽ കണ്ണൂർ മണ്ഡലം എംഎൽഎ രാമചന്ദ്രൻ കടന്ന പള്ളി ആവേശകരമായ സാന്നിധ്യമായി. യുവത്വത്തിന്റെ പ്രതീകങ്ങളായി കെ.വി സുമേഷ് എം.എൽ.എ , എം. വിജിൻ , എന്നിവർ മികച്ച സർവീസിലൂടെയും ലിഫ്റ്റിലൂടെയും കളം നിറഞ്ഞു കളിച്ചപ്പോൾ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമും ഉണർന്നു കളിച്ചു.kannurTimesXP MalayalamUpdated: 24 May 2023, 11:08 pm