കണ്ണൂര്‍ സൈക്ലിങ് ക്ലബ്ബ് ആറാം വര്‍ഷത്തിലേക്ക്
1250 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ന് ലോക സൈക്കിളിങ് ദിനമാണ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സൈക്ലിങ് ക്ലബ്ബ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഇത്തവണയും ഒരുമിച്ചൊരു യാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ എം.എല്‍.എ രാമചന്ദ്രന് കടന്നപ്പള്ളിയാണ് സൈക്കിള്‍ ചവിട്ടി യാത്ര ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ യാത്രയുടെ സന്ദേശം ജീവിതശൈലി രോഗനിയന്ത്രണം എന്നതായിരുന്നു. അമ്പതോളം വരുന്ന സൈക്കിള്‍ റൈഡേഴ്സ് നഗരത്തിലെ വിവിധ ആശുപത്രി റോഡിലൂടെ ചുറ്റി. ഈ കൂട്ടായ്മയില്‍ ഇപ്പോള്‍ ഇരുന്നൂറോളം പേരുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കണ്ണൂര്‍ സൈക്കിളിങ് ക്ലബ്ബ് ഏറ്റെടുത്ത പരിപാടികള്‍ നിരവധിയാണ്.