Kannur Mayor: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിൽ ചുമതലയേറ്റു
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിൽ ചുമതലയേറ്റു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എൻ. സുകന്യയെ 17 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിഹ് മഠത്തിലിന് 36 വോട്ടുകളും എൻ.സുകന്യയ്ക്ക് 18 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫ് പക്ഷത്തുനിന്നും ഒരു വോട്ട് യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിക്ക് ലഭിച്ചു. ബി.ജെ.പിയുടെ ഏക കൗൺസിലർ വി.കെ ഷൈജു വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.