ചെറുപുഴയെ നടുക്കി കൂട്ട ആത്മഹത്യ
1033 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ നാടിനെ നടുക്കി കൂട്ട ആത്മഹത്യ. മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ചെറുപുഴപാടിച്ചാലിൽ ഷാജി- ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ചത്. കുട്ടികളെ കെട്ടിത്തൂക്കികൊലപ്പെടുത്തി ഇരുവരും തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളായ സൂരജ്, സുജിൻ, സുരഭി എന്നിവരാണ് മരിച്ചത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ചെറുപുഴ പൊലിസെത്തി പൂട്ടിയ വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പാണ് ചെറുവത്തൂർ സ്വദേശിനിയായ ശ്രീജയും ഷാജിയും വിവാഹിതരായത്.