ഒരേ ട്രെയിനിൽ തന്നെ വീണ്ടും തീവെപ്പ് | kannur train
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ച സംഭവം അട്ടിമറിയെന്ന് സൂചന. കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എൻഐഎ കണ്ണൂരിൽ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവെപ്പ് ഉണ്ടായത് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കത്തി നശിച്ചത് ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സ്ഥലത്ത് സിആർപിഎഫ് ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്യുന്നുണ്ട്. തീവെപ്പ് നടന്ന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യം പുറത്തുവന്നു. ഒരു കാനുമായി ഒരു ട്രെയിനിന് സമീപത്ത് കൂടി നടന്ന് പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം തുടരുകയാണ്. അക്രമത്തിന് പിന്നിൽ ഇതര സംസ്ഥാനക്കാരനാണോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്.kannurTimesXP MalayalamUpdated: 1 Jun 2023, 2:24 pm