വിവാദം ശക്തമാകുമ്പോഴും നിറഞ്ഞ സദസിൽ കക്കുകളി
1035 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിവാദം ശക്തമാകുമ്പോഴും നിറഞ്ഞ സദസിൽ കക്കുകളി നാടകം തകൃതിയായി നടക്കുകയാണ്. കണ്ണൂർ-കാസർകോട് ജില്ലകളിലാണ് ഇപ്പോൾ നാടകത്തിന് കൂടുതലായി വേദി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പയ്യന്നൂർ വെള്ളൂർ ജനകീയ കലാസമിതിയിൽ നാടകം അരങ്ങേറിയപ്പോൾ സദസ് നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്ന് കാസർകോട് ജില്ലയിലെ ഉദുമയിലും നാടകം കളിക്കുന്നുണ്ട്. കെ.സി.ബി.സിക്കു പുറമേ കഴിഞ്ഞ ദിവസങ്ങളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ നാടകത്തിനെതിരേ രംഗത്തു വന്നിരുന്നു. എന്നാൽ അതേസമയം വിവാദങ്ങൾക്ക് പിന്നിൽ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ആലപ്പുഴ പുന്നപ്ര-വയലാർ വായനശാലയുടെ കീഴിലുള്ള നെയ്തൽ നാടകസംഘമാണ് 'കക്കുകളി' നാടകം അവതരിപ്പിക്കുന്നത്.