തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് കെ. സുധാകരന് |K. Sudhakaran
1014 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതലശേരി അതിരൂപതാ ബിഷപ്പുമായി നയതന്ത്ര കൂടിക്കാഴ്ച്ച നടത്തി കെ. സുധാകരന്. ക്രൈസ്തവ സമുദായവുമായി ബി.ജെ.പി. അടുക്കുന്നുവെന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെയാണ് കൂടിക്കാഴ്ച്ച. ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരുമായി സംസ്ഥാന വ്യാപകമായി നടത്തുന്ന കൂടിക്കാഴ്ച്ചയിലൂടെ മഞ്ഞുരുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മഞ്ഞുരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയെ ബി.ജെ.പി. നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ ആശങ്കയില്ലെന്ന് കെ. സുധാകരന് പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസിലായിരുന്നു തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി കെ. സുധാകരന് കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.സുധാകരനൊപ്പം എം. എല്‍. എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് , ഡി.സി.സി അധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.