കർണാടകയിലേത് രാഹുൽ ഗാന്ധിയുടെ വിജയമെന്ന് കെ.സുധാകരൻ
1016 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പ്രതികരിച്ച് കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകരുടെ വിജയാഹ്ളാത്തിനിടെ കണ്ണൂർ ഡി.സി.സി. ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കോൺഗ്രസിന്റെ തിരിച്ചു വരവും ബി.ജെ.പിയുടെ തകർച്ചയുടെയും ലക്ഷണമാണ് കർണാടക തെരഞ്ഞെടുപ്പ്. ഇതു രാഹുൽജിയുടെ വിജയമാണ് രാഹുൽ ഗാന്ധിയുടെ കാഴ്ച്ചപാടിന്റെ പ്രതിഫലനമാണ് കർണാടകയിലെ ഫലം. അദ്ദേഹം കെട്ടിയ സ്നേഹമതിലിന്റെ വിജയമാണിത്. അദ്ദേഹത്തെ ക്രൂശിക്കാനും അധികാരം നഷ്ടപ്പെടുത്താനും ബി. ജെ. പി നടത്തിയ ശ്രമങ്ങൾ ക്കെതിരെയുള്ള തിരിച്ചടിയാണ് കർണാടകയിലേത്. കോൺഗ്രസ് വിമുക്ത ഭാരതമുണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പി സൗത്ത് ഇൻഡ്യയിലെവിടെയും ഇല്ലാതായിരിക്കുകയാണ്. നേരത്തെ ഞങ്ങൾക്ക് തെരഞ്ഞെടുപ്പിനെ കുറിച്ചു യാതൊരു ആശങ്കയുമില്ലായിരുന്നു. നല്ല ശുഭാപ്തിവിശ്വാസമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. 130 സീറ്റുകളിൽ വിജയിക്കുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു.