സിപിഎം കള്ളൻമാരുടെ കൂടാരം | k sudhakaran
1016 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസി.പി.എം കള്ളൻമാരുടെയും കൊള്ളക്കാരുടെയും വർഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ പൊതു നയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ പാർട്ടിയെന്ന പാർട്ടിയുടെ മുഖം മാറിയിരിക്കുകയാണ്. പ്രതീക്ഷയോടു കൂടി ജനങ്ങൾ കണ്ട സി.പി.എമ്മിന്റെ മുഖം മാറിയിരിക്കുകയാണ്. പാർട്ടി തകരുകയാണ്. എല്ലായിടത്തും ഇവർ സംരക്ഷിക്കുന്നത് കൊള്ളക്കാരെയും ഗുണ്ടകളെയുമാണ്. ഇതു തിരുത്താൻ സി.പി.എം തയ്യാറാകണം ഗോവിന്ദൻ മാസ്റ്റർക്ക് വാവിനും സംക്രാന്തിക്കും എന്തെങ്കിലും തോന്നിയിട്ടു പറഞ്ഞിട്ട് കാര്യമില്ല. ഇതു തിരുത്താനുള്ള അവസാന അവസരമാണ് സി.പി.എമ്മിനെന്നും അദ്ദേഹം വിമർശിച്ചു.