തന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ലെന്ന് കെ സുധാകരന് എംപി
1005 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസിപിഎം വിചാരിച്ചാല്‍ തന്റെ ജീവനെടുക്കാന്‍ പറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ഫെയ്സ്ബുക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു കെ സുധാകരന്. കണ്ണൂരിലെ വീട്ടില്‍ വെച്ചു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ദൈവ വിശ്വാസിയാണെന്നും ദൈവം വിചാരിച്ചാലേ തന്റെ ജീവനെടുക്കാന്‍ പറ്റൂ എന്നും സുധാകരന് പറഞ്ഞു. ഇക്കാര്യം ശക്തിധരന് പുറത്തു പറഞ്ഞത് നന്നായെന്നും ഇപ്പോള്‍ ഒരു നന്ദി പറയാന്‍ അദ്ദേഹത്തെ വിളിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും സുധാകരന് പറഞ്ഞു. തന്നെ കൊല്ലാന്‍ സിപിഎം ആളുകളെ നിയോഗിച്ചിരുന്നുവെന്ന് അറിയാമെന്നും കൂത്തുപറമ്പില്‍ ഒരു പൊതുയോഗത്തിനു പോയപ്പോള്‍ കല്ലുവെട്ടുകുഴിയില്‍ സിപിഎമ്മുകാര്‍ കാത്തിരുന്ന ദിവസമുണ്ടെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് സുധാകരന് പറഞ്ഞു. പിണറായി വിജയനോട് വേദമോതിയിട്ടു കാര്യമില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.