മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം
1053 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം. പയ്യന്നൂർ കുന്നരു സ്വദേശി പി.കെ പവിത്രന്റെ ഉടമസ്ഥതയിലുള്ള ഏഴോം മൂലയിലെ അക്ഷയ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 47 ഗ്രാം വെള്ളി ആഭരണങ്ങൾ ആണ് മോഷണം പോയത്. കഴിഞ്ഞ മാസം 27ന് രാവിലെ 10.30 ഓടെയാണ് മോതിരം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാതെ 47 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നു കളഞ്ഞത്. ഇന്നലെ ജ്വല്ലറിയിലെ ആഭരണങ്ങളുടെ സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് മൂന്ന് മോതിരത്തിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോതിരം വാങ്ങാനെത്തിയ ആൾ മോതിരങ്ങൾ പാന്റ്സിന്റെ പോക്കറ്റിൽ തിരുകി കയറ്റുന്നതായി ദൃശ്യത്തിൽ കണ്ടെത്തിയത്. ആദ്യം ഒരു മോതിരവും പിന്നീട് രണ്ട് മോതിരവും പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു.