പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം | Gemini Sankaran
1025 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യൻ സർക്കസ് കുലപതി ജെമിനി ശങ്കരൻ ഇനി ഓർമ്മ. കണ്ണൂരിന്റെ സർക്കസ് ഖ്യാതി വിദേശരാജ്യങ്ങളിൽ വരെ എത്തിച്ച ജെമിനിശങ്കരനും ചിതയൊരുക്കിയത് നൂറുകണക്കിന് ധീരദേശാഭിമാനികളും സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യനിദ്ര നടത്തുന്ന പയ്യാമ്പലം തീരത്ത് തന്നെയാണ്. മൃതദേഹം 11.40 നാണ് പയ്യാമ്പലത്ത് എത്തിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ അജയ് ശങ്കർ, അശോക് ശങ്കർ കൊച്ചു മക്കളായ ഡോ. അർജ്ജുൻ അജയ് ശങ്കർ, ഇഷാൻ സുജിത്ത് എന്നിവർ ചിതയ്ക്കു തീകൊളുത്തി. സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ വലിയ നിരതന്നെ ജെമിനി ശങ്കരന് അന്ത്യയാത്രയേകാനെത്തിയിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാധാകൃഷ്ണൻ, ബിജെപി ദേശീയ സമിതിയംഗം സി കെ പത്മനാഭൻ, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, എ ദാമോദരൻ, യു ടി ജയന്തൻ, അരുൺ കൈതപ്രം, ഗോകുലം ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മേച്ചേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.