കൊട്ടിയൂർ പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കൊട്ടിയൂർ പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ കേളകം ഒറ്റപ്ളാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് ആറു വയസുകാരനായ മകൻ നെബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 യോടെയാണ് സംഭവം. ഇരുവരും ഇരട്ട തോട് ബാവലി പുഴയിലെ താത്കാലിക തടയിണയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ലിജോ ജോസ് മകനെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മകൻ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെട്ടു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അച്ഛനും അപകടത്തിൽപ്പെട്ടത്. ഇരുവരെയും പേരാവൂർ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.