വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ല എന്ന് ഇ പി ജയരാജൻ
1018 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെ വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. ജോലി നേടാനായി വ്യാജരേഖ ചമച്ചുവെന്ന കേസിൽ കുടുങ്ങിയ വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്നും എസ്എഫ്ഐക്ക് എതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ നേതാക്കളല്ല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എന്നും കെ വിദ്യയും എസ്എഫ്ഐ നേതാവല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഒപ്പം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്ക് ഇല്ലെന്നും അത് വിദ്യയ്ക്കും ബാധകമാണെന്നും ജയരാജൻ വ്യക്തമാക്കി. ഈ കേസിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.