നാടിന് ആപത്താണ് ആ സിനിമ: ഇ പി ജയരാജൻ
1011 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളാസ്റ്റോറി സിനിമയ്ക്കെതിരെ എല്‍. ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. മതിനിരപേക്ഷതയെ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കേരളാസ്റ്റോറിയെന്നസിനിമയിലൂടെ ശ്രമിക്കുന്നു. താന്‍ ആ സിനിമ കണ്ടിട്ടില്ല.മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. ആ സിനിമയുടെ ദുരുദ്യേശപരമായ, സങ്കുചിതമായ, മനുഷ്യത്വവിരുദ്ധമായ സമീപനത്തെ എതിര്‍ക്കണം.കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തില്‍ ഏതെങ്കിലും വിധത്തിലുളളമതസ്പര്ദ്ധയുണ്ടായിട്ടില്ല. എല്ലാമതസ്ഥരും ഏകോസഹോദരങ്ങളെ ജീവിക്കുന്ന സ്ഥലമാണ് കേരളം. വിഷുവും പെരുന്നാളും ഈസ്റ്ററുമൊക്കെ ഒരു പോലെ ആഘോഷിക്കുന്ന സ്ഥലമാണ് കേരളം. ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും മതനിരപേക്ഷ അംഗീകരിക്കുന്നവരാണ്. ഈ സിനിമ നാടിന് ആപത്താണ്. ഇതുജനങ്ങള് തിരിച്ചറിയണമെന്നാണ് പൊതുവെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജനങ്ങളോട് പറയാനുളളതെന്നും ഇ.പി ജയരാജന് പറഞ്ഞു.കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.