കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ തൊഴുകൈയ്യോടെ ഭക്തർ
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇത്തവണ വിശ്വാസികളുടെ സാഗരം. കോരിച്ചൊരിയുന്ന മഴയിലും തൊഴുകൈയ്യോടെ ശിവ മന്ത്രം മുഴക്കി ഇക്കരെ കൊട്ടിയൂരിൽ ഭക്തജനങ്ങൾ അണിനിരന്നു. ദക്ഷിണ കാശിയെന്നു അറിയപ്പെടുന്ന ക്ഷേത്രമാണ് കൊട്ടിയൂർ. പെരുമാൾ സന്നിധിയിൽ കോരി ചൊരിയുന്ന മഴയിലും ഭക്തജന തിരക്ക് അനുഭവപെട്ടത് വിസ്മയമായി. അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ഇന്നലെ നടന്നത്. ഉച്ചശീവേലിക്കുശേഷമാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്. ഇളനീര് കാവുകള്‍ ഇന്നലെ രാവിലെ ഉഷഃപൂജക്കുശേഷം കൈക്കോളന്മാര് ചെത്തിയൊരുക്കി അഭിഷേകത്തിനായി മണിത്തറയിലെത്തിച്ചു.