നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി |Mayyazhi River
വടക്കെമലബാറിലെ വിനോദസഞ്ചാര മേഖല ഇനിയും പാഠം പഠിച്ചിട്ടില്ല. കയാക്കിങും ബോട്ട് റൈയ്സിങും നടത്തുന്ന ഇടമാണ് മയ്യഴി പുഴയുടെ കൈവഴിയായ മോന്താല്‍ പുഴ. ഇവിടെ ഇതൊക്കെ നടക്കുന്നത് അങ്ങേയേറ്റം അപകടകരമായാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇത് നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ആഴമുളള പുഴയുടെ ഭാഗത്തു നിന്നും കൊച്ചുകുട്ടികള്‍ വരെ ബോട്ട്റൈയ്സും കയാക്കിങും നടത്തുന്നത് പേടിപ്പെടുത്തുന്ന കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഇവിടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം.kannurTimesXP MalayalamUpdated: 15 May 2023, 10:35 pm